Monday, August 19, 2019

പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 7- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 7- Kerala State Syllabus)


 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഭിന്നസംഖ്യകള്‍, തുല്യഭിന്നങ്ങള്‍

വ്യത്യസ്ത നിറങ്ങളിലുള്ള 4 ചാര്‍ട്ട്‌പേപ്പര്‍ എടുക്കുക. ഒരേ ആരമുള്ള 4 വൃത്തങ്ങള്‍ മുറിച്ചെടുത്ത് 2 എണ്ണത്തില്‍ 4 തുല്യഭാഗങ്ങളും 2 എണ്ണത്തില്‍ 8 തുല്യഭാഗങ്ങളും അടയാളപ്പെടുത്തുക. ഒരേ ആരത്തില്‍കൂടി കേന്ദ്രം വരെ മുറിച്ച് 4 തുല്യഭാഗങ്ങളുള്ള വൃത്തങ്ങള്‍ തമ്മില്‍ മുറിപാടുകള്‍ ഉപയോഗിച്ച് ചേര്‍ത്ത് പിടിച്ച് കറക്കിയാല്‍ ഭിന്നസംഖ്യകള്‍, തുല്യഭിന്നങ്ങള്‍ ഇവ മനസ്സിലാക്കാം. ഇതുപോലെ 8 തുല്യഭാഗങ്ങള്‍ അടയാളപ്പെടുത്തിയവയിലും  ഈ പ്രവര്‍ത്തനങ്ങള്‍ തുടരുക.

പ്രവര്‍ത്തനം - 1
നിര്‍ദ്ദേശങ്ങള്‍
1. രണ്ട് പകിടകള്‍ ഒന്നിച്ചെറിയുക. കിട്ടുന്ന സംഖ്യകള്‍ ഗുണിക്കുക. നിങ്ങളുടെ കയ്യിലുള്ള ഒരു ബട്ടണ്‍ ഗുണനഫലം ശരിയാകുന്ന ഏതെങ്കിലും ഒരു ചതുരത്തില്‍ വയ്ക്കുക. (ബട്ടണ്‍ നേരത്തെയിരിക്കുന്ന ചതുരങ്ങളില്‍ വയ്ക്കാന്‍ പാടില്ല.)
2. 4 ബട്ടണും ആദ്യം ഒരേ വരിയിലോ ഒരേ നിരയിലോ, വികര്‍ണത്തിലോ വരുന്നവരായിരിക്കും വിജയി.
3. രണ്ടു പകിടയിലും ഒരേ നമ്പര്‍ വന്നാല്‍ എതിരാളിയുടെ ഏതെങ്കിലും ഒരു ബട്ടണ്‍ നിങ്ങള്‍ക്കു എടുത്തു മാറ്റാം.
4. പകിടയെറിഞ്ഞ് കഴിഞ്ഞ് ഒരു ചതുരത്തിലും ബട്ടണ്‍ വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു കളി നഷ്ടപ്പെടും.
പ്രവര്‍ത്തനം - 2
ആവശ്യമായ സാധനങ്ങള്‍ - പകിട, ഒരു കുട്ടിക്ക് ഒരു ബട്ടണ്‍ വീതം
ഉദ്ദേശ്യം - അവസാന ചതുരത്തില്‍ ആദ്യമെത്തുന്ന കുട്ടി ആര്?
നിര്‍ദ്ദേശങ്ങള്‍:- ബട്ടണ്‍ ആരംഭത്തില്‍ വയ്ക്കുക. പകിടയെറിഞ്ഞ് അതില്‍ വരുന്ന അക്കത്തിന്റെ അത്രയും സ്ഥാനങ്ങള്‍ നീക്കണം. ''ഘീലെ മ ൗേൃി'' ചതുരത്തില്‍ വരുന്ന കുട്ടിക്ക് ഒരു അവസരം നഷ്ടമാകും. ഓരോ അവസരത്തിലും എത്തുന്ന ചതുരത്തിലെ ദശാംശസംഖ്യകള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തി <, >, = ചിഹ്നമിടുക. ശരിയുത്തരമാണെങ്കില്‍, '<' ചിഹ്നത്തിന് 1 സ്ഥാനവും '>' ചിഹ്നത്തിന് 2 സ്ഥാനവും '=' ന് 3 സ്ഥാനവും മാറ്റാം. തെറ്റുത്തരത്തിന് സ്ഥാനം മാറാന്‍ പാടില്ല. ഈ രീതിയില്‍ കളി തുടര്‍ന്ന് അവസാന ചതുരത്തിലെത്തുന്ന ആളാണ് വിജയി.


3 comments: